രമ്യ ഹരിദാസ് എംപിക്ക് കാല്‍ വഴുതി വീണ് പരിക്ക്; ഞായറാഴ്ച ശസ്ത്രക്രിയ

Update: 2020-11-07 18:25 GMT

കോയമ്പത്തൂര്‍: കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിന് കാല്‍ വഴുതി വീണ് പരിക്കേറ്റു. എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എംപിയെ ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കും.

കൊല്ലം ഡിസിസി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. വളരെ വേഗം സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ പ്രാര്‍ത്ഥിക്കുന്നതായും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Tags: