ബീഹാറില്‍ മുന്‍ ആര്‍ജെഡി നേതാവിന്റെ സഹോദരിപുത്രന്‍ കൊല്ലപ്പെട്ടു.
ആര്‍ജെഡിയുടെ മുന്‍ എംപിയും ലാലു പ്രസാദിന്റെ ഏറ്റവും അടുത്ത അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്റെ സഹോദരിപുത്രന്‍ യൂസഫ് ആണ് കൊല്ലപ്പെട്ടത്.കൊലയാളിയെ കുറിച്ചിള്ള വിവരം ലഭിച്ചിട്ടില്ല.
ബീഹാര്‍: മുന്‍ ആര്‍ജെഡി നേതാവിന്റെ സഹോദരിപുത്രന്‍ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ജെഡിയുടെ മുന്‍ എംപിയും ലാലു പ്രസാദിന്റെ ഏറ്റവും അടുത്ത അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്റെ സഹോദരിപുത്രന്‍ യൂസഫ് ആണ് കൊല്ലപ്പെട്ടത്.കൊലയാളിയെ കുറിച്ചിള്ള വിവരം ലഭിച്ചിട്ടില്ല.
സംഭവത്തെ കുറിച്ച് പൊലീസ അന്വേഷിക്കിമെന്നും അറിയിച്ചു. 2015ല്‍ നടന്ന കൊലപാതക കേസില്‍ ആര്‍ജെഡിയിലെ പ്രമുഖ നേതാവായ മുഹമ്മദ് സലാഹുദ്ദീന്‍ ജീവപര്യന്തം ജയില്‍ ശിക്ഷയിലാണ്. സലാഹുദ്ദീനെതിരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലുമായി 63ഓളം കേസുകള്‍ ഉണ്ടെന്നാണ് പൊസീസ് പറയുന്നത്.