ഡല്‍ഹി സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിര്‍ദേശം

Update: 2025-11-10 15:49 GMT

തിരുവനന്തപുരം: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. ഡിജിപിയാണ് നിര്‍ദേശം നല്‍കിയത്. പോലിസ് പെട്രോളിങ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ പെട്രോളിങ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

ആരാധനാലയങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന വേണം. ജില്ലാ പോലിസ് മേധാവിമാര്‍ ഇത് നടപ്പാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട വാഹനത്തിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. വൈകീട്ട് 6.55 ഓടെയായിരുന്നു സ്ഫോടനം. നിര്‍ത്തിയിട്ടിരുന്ന മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.




Tags: