രാഷ്ട്രപതി ഭവന്‍ മ്യൂസിയത്തില്‍ പെയിന്റിങ് പ്രദര്‍ശനം തുടങ്ങി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. നവംബര്‍ 19 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമുണ്ട്.

Update: 2019-11-17 14:09 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മ്യൂസിയത്തില്‍ പെയിന്റിങ് പ്രദര്‍ശനം തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കാലം 15ഓളം കലാകാരന്‍മാര്‍ രാഷ്ട്രപതി ഭവനില്‍ താമസിച്ച് വരച്ച പെയിന്റിങ്ങുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. നവംബര്‍ 19 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ നാലുമണി വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

മദര്‍ തെരേസ ക്രസന്റിന്റെ ഭാഗത്തുള്ള 30ാം നമ്പര്‍ ഗെയ്റ്റിലൂടെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ക്രിഷന്‍ ഖന്ന, ഗണേഷ് ഹാലോയ്, അഞ്‌ജോലി എല മേനോന്‍, ലാലു പ്രസാദ് ഷാ, സനത് കാര്‍, അര്‍പിത സിങ്, പരംജിത് സിങ്, സുഹാസ് ബാഹുല്‍ക്കര്‍, ചന്ദ്ര ഭട്ടാചാര്‍ജി, അന്‍വര്‍ ഖാന്‍, സഞ്ജയ് ഭട്ടാചാര്യ, ചിന്‍മയ് റോയ് തുടങ്ങി പ്രമുഖരും അന്തര്‍ദേശീയമായി പ്രശസ്തരായ കലാകാരന്‍മാരും യുവകലാകാരന്‍മാരായ സിദ്ധാര്‍ഥ് ഷിംഗഡെ, പര്‍നിത പര്‍വീന്‍ ബോറ, വിമ്മി ഇന്ദ്ര തുടങ്ങിയവരാണ് രാഷ്ട്രപതി ഭവനില്‍ താമസിച്ച് പെയിന്റിങ് ചെയ്തിരിക്കുന്നത്. 

Tags:    

Similar News