പാവപ്പെട്ടവരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് രമ്യ ഹരിദാസ് എംപി

വന്‍കിട വായ്പകള്‍ എഴുതിത്തള്ളുകയും ചെറിയ വായ്പകള്‍ കര്‍ശനമായി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നയത്തെ അതിരൂക്ഷമായി വിമര്‍ശിക്കപ്പെടേണ്ടതാണ്.

Update: 2020-05-01 18:56 GMT

ന്യൂഡല്‍ഹി: കോവിഡ് 19 ലോക്ക് ഡൗണ്‍ മൂലം സാമ്പത്തികപ്രതിസന്ധിയിലായ പാവപ്പെട്ട കര്‍ഷകരുടെയും സാധാരണക്കാരായ തൊഴിലാളികളുടെയും ചെറുകിടവ്യാപാരികളുടെയും 5 ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് നടപടിയെടുക്കണമെന്ന് രമ്യ ഹരിദാസ് എംപി, പ്രധാനമന്ത്രിയോടും കേന്ദ്ര ധനകാര്യമന്ത്രിയോടും ആവശ്യപ്പെട്ടു. വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടേതടക്കം 50 കമ്പനികളുടെ 68,607 കോടി രൂപ എഴുതിത്തള്ളുന്നതിനെടുത്ത തീരുമാനം റദ്ദാക്കുന്നതിന് നടപടികളുണ്ടാവണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.

വന്‍കിട വായ്പകള്‍ എഴുതിത്തള്ളുകയും ചെറിയ വായ്പകള്‍ കര്‍ശനമായി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നയത്തെ അതിരൂക്ഷമായി വിമര്‍ശിക്കപ്പെടേണ്ടതാണ്. ബിജെപിയുടെ ഭരണത്തിന്‍കീഴില്‍ അതിസമ്പന്നര്‍ക്ക് മാത്രമേ രക്ഷയുള്ളുവെന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും രമ്യ ഹരിദാസ് എംപി ചൂണ്ടിക്കാട്ടി. 

Tags: