ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള: സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം രജനീകാന്തിന്

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പ്രഖ്യാപനം നടത്തിയത്. പ്രശസ്ത ഫ്രഞ്ച് നടി ഇസബല്‍ ഹപ്പേര്‍ട്ട് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹയായി.

Update: 2019-11-02 07:16 GMT

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്‌പെഷ്യല്‍ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം തമിഴ് സൂപ്പര്‍താരം രജനീകാന്തിന്. സിനിമാരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പ്രഖ്യാപനം നടത്തിയത്. പ്രശസ്ത ഫ്രഞ്ച് നടി ഇസബല്‍ ഹപ്പേര്‍ട്ട് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹയായി.

ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള അരങ്ങേറുന്നത്. മേളയുടെ 50ാം വാര്‍ഷിക പതിപ്പുമാണ് ഈ വര്‍ഷത്തേത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 250 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കൂടാതെ ഫെസ്റ്റിവലില്‍ 50 വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ 50 സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമെന്നും സിനിമയിലെ സ്ത്രീകളുടെ സംഭാവനകള്‍ക്കുള്ള അംഗീകാരമാണിതെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News