രാജസ്ഥാനിലെ നോഹറില്‍ വിഎച്ച്പി നേതാവിന് വെട്ടേറ്റു
ഗുരുതരമായി പരിക്കേറ്റ സഹാറനെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
നോഹര്‍: രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലെ നോഹര്‍ നഗരത്തില്‍ ബുധനാഴ്ച വൈകുന്നേരം നടന്ന സംഘട്ടനത്തില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ബ്ലോക്ക് പ്രസിഡന്റ് സത്വീര്‍ സഹാറന് പരിക്കേറ്റതിനെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായതായി സംസ്ഥാന പോലിസ് അറിയിച്ചു.
ഹനുമാന്‍ഗഡ് ജില്ലയിലെ നോഹറിലും മറ്റ് രണ്ട് നഗരങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ജില്ലാ ഭരണകൂടം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഗുരുതരമായി പരിക്കേറ്റ സഹാറനെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം നോഹറിലെ രാംദേവ് ക്ഷേത്രത്തിന് സമീപം വച്ചാണ് വിഎച്ച്പി ബ്ലോക്ക് പ്രസിഡന്റ് സഹാറന് വെട്ടേറ്റത്.
സംഭവത്തില്‍ ആദ്രിസ്, അമീന്‍ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈദ് ദിനം മുതല്‍ മേഖലയില്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടന്നുവരുന്നുണ്ട്.