നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് 23ന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും

23ന് കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു.

Update: 2021-01-21 06:50 GMT

ഈറോഡ്: ഏപ്രില്‍-മെയ് മാസങ്ങളില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ശനിയാഴ്ച തുടക്കം കുറിക്കും. 23ന് കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു. ഈറോഡില്‍ പാര്‍ട്ടിയുടെ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ടെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു.

അയല്‍രാജ്യമായ സേലം ജില്ലയില്‍നിന്നുള്ള മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ ജന്‍മനാടായ പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍നിന്നാണ് ഗാന്ധി കാംപയിന്‍ ആരംഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പളനിസ്വാമി ഇതിനകംതന്നെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്- ഡിഎംകെ സഖ്യമാവും ഇത്തവണയും മല്‍സരരംഗത്തുണ്ടാവുക.

നടന്‍ കമല്‍ഹാസന്‍കൂടി എത്തിയാല്‍ അത് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ ഈ മാസത്തെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. 14ന് മധുരയിലെ ജെല്ലിക്കെട്ട് കാണാനും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ച തന്റെ ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ കമലഹാസന്‍, ഭരണകക്ഷിയായ എഐഎഡിഎംകെയുമായോ ഡിഎംകെയുമായോ കൈകോര്‍ക്കുന്നത് നിരസിച്ചിരുന്നു.

Tags:    

Similar News