ലഡാക്കിലെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാത്തൂര്‍

ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് മൂന്നുമാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെയാണ് ഔദ്യോഗികപ്രഖ്യാപനം നിലവില്‍ വന്നത്.

Update: 2019-10-31 06:35 GMT

ശ്രീനഗര്‍: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാത്തൂര്‍. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് മൂന്നുമാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെയാണ് ഔദ്യോഗികപ്രഖ്യാപനം നിലവില്‍ വന്നത്. ഇത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുന്നത്. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 29നിന്ന് 28 കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഏഴില്‍നിന്ന് ഒമ്പതായി ഉയരുകയും ചെയ്തു.

ത്രിപുരയിലെ 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണ മാത്തൂര്‍. 2018 നവംബറില്‍ ഇന്ത്യയുടെ ചീഫ് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണറായി വിരമിച്ചു. കേന്ദ്ര പ്രതിരോധ സെക്രട്ടറി, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെക്‌സൈറ്റല്‍ മന്ത്രാലയത്തിലെ വികസന കമ്മീഷണറായും, കേന്ദ്രസര്‍ക്കാരിലെ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിലെ ചീഫ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്തൂറിനെ 2003 ഡിസംബറില്‍ ത്രിപുര ചീഫ് സെക്രട്ടറിയായി നിയമിച്ചു. 2016ല്‍ അദ്ദേഹത്തിന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായി ചുമതല ലഭിച്ചു.

Tags:    

Similar News