കര്‍ഷക സമരത്തില്‍ പൊള്ളി ബിജെപി; പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലംതൊട്ടില്ല

ബിജെപിക്കും ശിരോമണി അകാലിദളിനും വന്‍ തിരിച്ചടി നേരിട്ടുവെന്നാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്.

Update: 2021-02-17 10:25 GMT

ചണ്ഡിഗഢ്: കർഷക സമരത്ത തുടർന്ന് പഞ്ചാബിൽ ബിജെപിയുടെയും അകാലിദളിന്റേയും അടിത്തറ തകരുന്നു. പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപിയും അകാലിദളും ഏറെ പിന്നിലാണ്. എട്ട് മുന്‍സിപ്പല്‍ കോര്‍പറേഷനിലും 109 നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസ് ആണ് മുന്നില്‍.

ബിജെപിക്കും ശിരോമണി അകാലിദളിനും വന്‍ തിരിച്ചടി നേരിട്ടുവെന്നാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. കോണ്‍ഗ്രസിന് വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

എട്ട് മുന്‍സിപ്പല്‍ കോര്‍പറേഷനിലും 109 നഗര പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഏതാണ്ടെല്ലാ കോര്‍പ്പറേഷനിലും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസ്സ് തന്നെയാണ് മുന്നില്‍.

സിറാഖ്പുരില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു. ശിരോമണി അകാലിദളിന്റെ ശക്തികേന്ദ്രമായ ജലാലാബാദിലും കോണ്‍ഗ്രസ്സാണ് മുന്നില്‍. ബിജെപിക്ക് വേണ്ടി മത്സരിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതി വിശേഷമായിരുന്നു പഞ്ചാബില്‍.