നേപ്പാളിലും ബംഗ്ലാദേശിലും ഉണ്ടായതുപോലുള്ള പ്രതിഷേധങ്ങള്‍ ഇന്ത്യയിലും ഉണ്ടാകണം':ഐഎന്‍എല്‍ഡി മേധാവി അഭയ് ചൗട്ടാല
ഡല്‍ഹി: ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ചതിന് സമാനമായ നീക്കങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കണമെന്ന് നിര്‍ദ്ദേശിച്ച് വിവാദ പ്രസ്താവനയ്ക്ക് തുടക്കമിട്ട് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) ദേശീയ പ്രസിഡന്റ് അഭയ് സിംഗ് ചൗട്ടാല. യുവാക്കളുടെ നേതൃത്വത്തില്‍ ചില രാജ്യങ്ങളില്‍ നടക്കുന്നതു പോലെയുള്ള ബഹുജന പ്രതിഷേധങ്ങള്‍ ഇന്ത്യയില്‍ 'ഇപ്പോഴത്തെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍' ഒരു മാതൃകയാകണമെന്ന് ചൗട്ടാല പറഞ്ഞു.
'ശ്രീലങ്കയില്‍, ബംഗ്ലാദേശില്‍ യുവാക്കള്‍ സര്‍ക്കാരിനെ രാജ്യം വിടാന്‍ നിര്‍ബന്ധിച്ചതുപോലെ, നേപ്പാളിലെ യുവാക്കള്‍ സര്‍ക്കാരിനെ രാജ്യം വിടാന്‍ നിര്‍ബന്ധിച്ചതുപോലെ, നിലവിലെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യയിലും അതേ തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടിവരും,' അദ്ദേഹം പറഞ്ഞു.