ഐഎഎസ് രാജിവച്ച് പ്രതിഷേധം; ജയിലില്‍ കിടക്കേണ്ടിവന്നാലും പൗരത്വരേഖകള്‍ കൈമാറില്ലെന്ന് ശശികാന്ത് സെന്തില്‍

താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയതായും ഉള്ളാള്‍ ഹസ്രത്ത് സ്‌കൂള്‍ മൈതാനത്ത് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന സമാനമനസ്‌കരുടെ സംഗമത്തില്‍ സംസാരിക്കവെ സെന്തില്‍ പറഞ്ഞു.

Update: 2020-01-06 11:14 GMT

പി സി അബ്ദുല്ല

മംഗളൂരു: പൗരത്വ നിയമഭേദഗതിയുടെ തുടര്‍ച്ചയായ എന്‍ആര്‍സിക്കുള്ള വിവരശേഖരണമാണ് എന്‍പിആറിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ദക്ഷിണ കന്നട ജില്ല മുന്‍ പോലിസ് കമ്മീഷണര്‍ ശശികാന്ത് സെന്തില്‍. ഈ ആവശ്യത്തിനുള്ള വിവരങ്ങള്‍ തേടി വീട്ടിലേക്ക് ആരുവന്നാലും ഒരു രേഖയും കൈമാറില്ലെന്നും അതിന്റെ പേരില്‍ തടവിലിട്ടാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയതായും ഉള്ളാള്‍ ഹസ്രത്ത് സ്‌കൂള്‍ മൈതാനത്ത് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന സമാനമനസ്‌കരുടെ സംഗമത്തില്‍ സംസാരിക്കവെ സെന്തില്‍ പറഞ്ഞു.

കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ച് ഐ എഎസ് രാജിവച്ച ഉദ്യോഗസ്ഥനാണ് ശശികാന്ത് സെന്തില്‍. കോണ്‍ഗ്രസ് നേതാവ് യു ടി ഖാദര്‍ എംഎല്‍എ, ദിനേശ് ഉളിപ്പാടി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അതാഉല്ല ജോക്കട്ടെ, അസികര്‍ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിസ് സ്വലാഹി, തൊക്കോട്ട് അല്‍ഹുദ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുഞ്ഞി, ദലിത് മൂവ്‌മെന്റ് സെക്രട്ടറി അശോക് കൊഞ്ചാടി, ജെഡിഎസ് സെക്രട്ടറി നസീര്‍ ഉള്ളാള്‍, ക്രിസ്ത്യന്‍ ലീഗല്‍ സര്‍വീസ് പ്രതിനിധി ഫാദര്‍ ഫ്രാന്‍സിസ് അസ്സീസി അല്‍മിഡ, കോണ്‍ഗ്രസ് നേതാവ് കണിച്ചൂര്‍ മോണു സംസാരിച്ചു. 

Tags:    

Similar News