ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ആംബുലന്‍സില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു; ഡ്രൈവറും സഹായിയും പിടിയില്‍

Update: 2021-05-26 18:41 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ 22 വയസ്സുകാരിയെ ആംബുലന്‍സ് ഡ്രൈവറും സഹായിയും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവമുണ്ടായത്. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് കയറ്റിക്കൊണ്ടുപോയശേഷമാണ് പീഡനമെന്ന് പോലിസ് പറഞ്ഞു. വിവാഹിതയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ആംബുലന്‍സില്‍വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ കൂട്ടബലാല്‍സംഗം, പട്ടികജാതി- വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തു. ആംബുലന്‍സ് ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് മോതി ദൂംഗ്രി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുരേന്ദ്ര പഞ്ചോളി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യപരിശോധന നടത്തിയതായും പോലിസ് അറിയിച്ചു.

Tags:    

Similar News