'നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുന്നു'; പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോര്‍ബാഗിലെ വീട്ടില്‍ വീണ്ടുമെത്തിയ സിബിഐ അദ്ദേഹത്തെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം അറിയിച്ചെങ്കിലും രാവിലെ സിബിഐ വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തുകയായിരുന്നു.

Update: 2019-08-21 04:17 GMT

ന്യൂഡല്‍ഹി: നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുകയാണെന്ന് പ്രിയങ്ക ഗാന്ധി. വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരം. അധികാരത്തോട് മടിയില്ലാതെ സത്യംവിളിച്ചുപറയുകയും ഈ സര്‍ക്കാരിന്റെ പരാജയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്ത് വിലകൊടുത്തും സത്യത്തിനായി പൊരുതുമെന്നും പ്രിയങ്കയുടെ ട്വീറ്റ്.

അതേസമയം, ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോര്‍ബാഗിലെ വീട്ടില്‍ വീണ്ടുമെത്തിയ സിബിഐ അദ്ദേഹത്തെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം അറിയിച്ചെങ്കിലും രാവിലെ സിബിഐ വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തുകയായിരുന്നു.

ഐഎന്‍എക്‌സ് മീഡിയ കമ്പനി അഴിമതിക്കേസിലാണ് സിബിഐ ചിദംബരത്തെ തേടുന്നത്. കമ്പനിക്ക് 2007ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സര്‍ക്കാരില്‍ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും പി ചിദംബരമാണെന്നാണ് കേസ്.

Tags:    

Similar News