കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിനു പുറത്തു നിന്നായാല്‍ പാര്‍ട്ടി പിളരുമെന്ന് നട്വര്‍സിങ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി നട്വര് സിങ്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പിളരുമെന്നു അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി അധ്യക്ഷ പദവിയില്‍ നിന്നും ഇറങ്ങിയ ശേഷം പുതിയ പ്രസിഡന്റിനെ ചൊല്ലി വിവാദം തുടരവെയാണ് നട്വര് സിങിന്റെ പ്രസ്താവന.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചതും അവരെ പോലിസ് തടഞ്ഞുവച്ച സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് നട്വര്‍സിങിന്റെ പ്രസ്താവന. അധികാരികള്‍ തടഞ്ഞപ്പോള്‍ അവിടെ ഇരുന്ന് തന്റെ ആവശ്യം നേടിയെടുക്കുകയാണ് പ്രിയങ്ക ചെയ്തത്. പാര്‍ട്ടിയെ നയിക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. സോന്‍ഭദ്ര സന്ദര്‍ശനത്തിലൂടെ പ്രിയങ്ക അതു തെളിയിച്ചുവെന്നും നട്വര് സിങ് പറഞ്ഞു.
പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന് അനില്‍ ശാസ്ത്രിയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും എംപിയുമായ അഭിജിത്ത് മുഖര്‍ജിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.