നാളെ രാവിലെ 10ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി നാളെയാണ് അവസാനിക്കുന്നത്.

Update: 2020-04-13 10:09 GMT

ന്യൂഡല്‍ഹി: നാളെ രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി നാളെയാണ് അവസാനിക്കുന്നത്.

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കുകൂടി നീട്ടാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ലോക്ക് ഡൗണില്‍ ചില മേഖലകള്‍ക്കുകൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. മേഖലകള്‍ തിരിച്ച് ഘട്ടംഘട്ടമായി ഇളവുനല്‍കണമെന്നാണ് കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, യുപി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഏപ്രില്‍ 30 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നും രാജ്യത്താകമാനം ഈ തീരുമാനം നടപ്പാക്കണമെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്.  

Tags: