പ്രധാനമന്ത്രി നരേന്ദ്ര മോദി 25 ന് കേരളത്തില്‍
പ്രധാമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും.
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കേരളത്തില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദന്‍, കന്നഡ താരം യാഷ്, ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.ഒരു ലക്ഷം പേരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. പ്രധാമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും. യുവതി, യുവാക്കള്‍ ഐ ടി പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചയും ഉണ്ടാകും. കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. തൃശൂരില്‍ വനിതകളുടെ യോഗത്തിലും കോഴിക്കോട്ട് വിമുക്ത ഭടന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.