മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കര്‍ നയിക്കുന്ന വഞ്ചിത് ബഹുജന്‍ അഘാഢി(വിബിഎ) പാര്‍ട്ടി മല്‍സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 288 സീറ്റുകളില്‍ വിവിധ സാമൂഹിക സഖ്യങ്ങളുമായി കൂട്ടുചേര്‍ന്ന് 142 സീറ്റുകളിലേക്കാണ് വിബിഎ മല്‍സരിക്കുന്നത്. ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. രാഷ്ട്രീയ സഖ്യം എല്ലാവര്ക്കും ഉള്ളതാണെന്നും ഏതെങ്കിലും പ്രത്യേക കുടുംബത്തിനോ സമുദായത്തിനോ ഉള്ളതല്ലെന്നും ബാക്കിയുള്ള സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു. എല്ലാ സീറ്റുകളും നേടാനാവുമെന്ന് ആത്മവിശ്വാസമില്ലാത്തതിനാണ് കോണ്‍ഗ്രസും എന്‍സിപിയും സഖ്യമുണ്ടാക്കുന്നതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്കുന്ന ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍(എഐഎംഐഎം) വഞ്ചിത് ബഹുജന്‍ അഘാഢിന്റെ ഭാഗമാണ്.