ഡല്‍ഹി വംശഹത്യ അക്രമം: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍

ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ ഉമര്‍ ഖാലിദിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം യുഎപിഎ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു.

Update: 2020-09-14 01:07 GMT
ഡല്‍ഹി വംശഹത്യ അക്രമം: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവുമായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി വംശഹത്യ അക്രമത്തില്‍ ഉമര്‍ ഖാലിദിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ ഉമര്‍ ഖാലിദിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം യുഎപിഎ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു.

സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ ഡല്‍ഹിയിലെ ശാഹീന്‍ ബാഗിലെ പ്രതിഷേധ സ്ഥലത്ത് ഖാലിദ് സൈഫിക്കൊപ്പം ഉമര്‍ നടത്തിയ പ്രസംഗങ്ങളുടെ പേരില്‍ ആഗസ്ത് ഒന്നിന് ഡല്‍ഹി പോലിസ് ചോദ്യം ചെയ്തിരുന്നു. അന്ന് ഉമറിന്റെ മൊബൈല്‍ ഫോണും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഉമര്‍ അംഗമായ 'യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് വിദ്വേഷ'ത്തിന്റെ സഹസ്ഥാപകനായ ഖാലിദ് സൈഫിയെ ജൂണില്‍ അറസ്റ്റുചെയ്തിരുന്നു. അതേസമയം, ഉമര്‍ ഖാലിദിന്റെ സുരക്ഷ ഡല്‍ഹി പോലിസ് ഉറപ്പാക്കണമെന്ന് 'യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് വിദ്വേഷ' സംഘം പ്രസ്താവനയില്‍ പറഞ്ഞു.

11 മണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്തു. പോലിസ് അവരുടെ ഇരയെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള ഭയപ്പെടുത്തലുകളുണ്ടായാലും സിഎഎയ്ക്കും യുഎപിഎയ്ക്കുമെതിരായ പോരാട്ടം തുടരും. ഞങ്ങളുടെ ആദ്യത്തെ മുന്‍ഗണന അദ്ദേഹത്തിന് പരമാവധി സുരക്ഷ ഉറപ്പാക്കണമെന്നതിലാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.  

Tags:    

Similar News