ഗംഗാ നദിയില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു; 14 മുസ് ലിം യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു
വാരണാസി: ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച 14പേരെ പോലിസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ബിജെപി യുവമോര്‍ച്ച നേതാവ് രജത്ത് ജയ്സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്. ഗംഗയിലെ വാരാണസിഘട്ടില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച വീഡിയോ യുവാക്കള്‍ തന്നേയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പഴവര്‍ഗങ്ങള്‍ ഉള്‍പ്പടെ കഴിക്കുന്നത് കാണാമെങ്കിലും ഭക്ഷണാവശിഷ്ടങ്ങള്‍ പുഴയിലേക്ക് വലിച്ചറിയുന്നത് വീഡിയോയില്‍ ഇല്ല.