സൈനികരെ ആക്രമിക്കാനുള്ള പദ്ധതി തകര്‍ത്തെന്ന് തെലങ്കാന പോലിസ്

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഫോണ്‍ സന്ദേശം ചോര്‍ത്തിയതിലൂടെയാണ് ആക്രമണ പദ്ധതി തടയാനയതെന്നും പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

Update: 2018-12-29 06:45 GMT
ന്യൂഡല്‍ഹി: സൈനികര്‍ക്കുനേരെ ആക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്തെന്ന അവകാശവാദവുമായി തെലങ്കാന പോലിസ്. ജമ്മു കശ്മീര്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിട്ട് പാക് ചാരസംഘടനയായ ഐഎസ്‌ഐ നിയന്ത്രിച്ചിരുന്ന ഹൈദ്രാബാദിലെ അനധികൃത ഇന്റര്‍നെറ്റ് ടെലിഫോണ്‍ എക്‌സേഞ്ച് കണ്ടെത്തിയാണ് ആക്രമണ നീക്കം തകര്‍ത്തത്.

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഫോണ്‍ സന്ദേശം ചോര്‍ത്തിയതിലൂടെയാണ് ആക്രമണ പദ്ധതി തടയാനയതെന്നും പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് പോലിസിന്റെ അവകാശവാദം. സംഘത്തിലെ പ്രധാനി അറസ്റ്റിലായി. വ്യാജരേഖകള്‍ ഉപയോഗിച്ച് നേടിയ സിംകാര്‍ഡുകള്‍ പിടിച്ചെടുത്തതായും പോലിസ് പറഞ്ഞു.ഇന്റര്‍നെറ്റ് ഫോണിലൂടെ നിരവധി സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായുള്ള മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന പോലിസ് അന്വേഷണം നടത്തിയത്. ഐഎസ്‌ഐയുടെ സന്ദേശങ്ങള്‍ പരിധിവിട്ടതോടെയാണ് സൈനിക രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് തെലങ്കാന പോലിസിന് കൈമാറിയത്.




Tags:    

Similar News