മെഡിക്കല്‍ പി ജി പരീക്ഷ റദ്ദാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

പരീക്ഷ റദ്ദാക്കണമെന്നത് ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമാണെന്നും പരീക്ഷ എഴുതാന്‍ താൽപര്യമുള്ള കുട്ടികളും ഉണ്ടെന്നും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ കോടതി നിരീക്ഷിച്ചു.

Update: 2021-07-01 13:43 GMT

ന്യൂഡൽഹി: മെഡിക്കല്‍ പി ജി പരീക്ഷ റദ്ദാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പരീക്ഷ റദ്ദാക്കി ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്ന ഹരജിയാണ് പരമോന്നത കോടതി തള്ളിയത്.

17 മെഡിക്കല്‍ പി ജി വിദ്യാര്‍ഥികളാണ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പി ജി വിദ്യാര്‍ഥികളെല്ലാം ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുകയാണെന്നും അതിനാല്‍ പരീക്ഷക്ക് തയാറെടുക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി ഹരജി നല്‍കിയിരുന്നത്.

പരീക്ഷ റദ്ദാക്കണമെന്നത് ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമാണെന്നും പരീക്ഷ എഴുതാന്‍ താൽപര്യമുള്ള കുട്ടികളും ഉണ്ടെന്നും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ കോടതി നിരീക്ഷിച്ചു.