12ാം ദിനവും ഇന്ധനവില കൂട്ടി; പെട്രോളിന് 53 പൈസയുടെയും ഡീസലിന് 64 പൈസയുടെയും വര്‍ധന

കഴിഞ്ഞ 12 ദിവസംകൊണ്ട് പെട്രോളിന് 6.56 രൂപയുടെയും ഡീസലിന് 6.72 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Update: 2020-06-18 05:01 GMT

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 12ാം ദിവസവും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് കൂട്ടിയത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് വ്യാഴാഴ്ചത്തെ പുതുക്കിയ വില. കഴിഞ്ഞ 12 ദിവസംകൊണ്ട് പെട്രോളിന് 6.56 രൂപയുടെയും ഡീസലിന് 6.72 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ലോക്ക് ഡൗണ്‍ കാലം ആരംഭിച്ച് 83 ദിവസത്തോളം ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, വിലവര്‍ധനവ് നടപ്പില്‍ വന്നതിനുശേഷം തുടര്‍ച്ചയായ 12 ദിനങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. മുമ്പ് ചില സംസ്ഥാനങ്ങള്‍ വാറ്റ് വര്‍ധിപ്പിച്ചത് വിലവര്‍ധനവിന് ഇടയാക്കിയിരുന്നു. 

Tags:    

Similar News