പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്

Update: 2021-09-30 03:15 GMT

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101 രൂപ 82 പൈസയും, ഡീസലിന് 94 രൂപ 77 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 88 പൈസയും, ഡീസലിന് 96 രൂപ 71 പൈസയുമായി.