കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള കര്‍ഷകസംഘടനയായ കര്‍ഷകശബ്ദമാണ് ഹരജി നല്‍കിയത്.

Update: 2020-11-08 19:21 GMT

ന്യൂഡല്‍ഹി: പശ്ചിമഘട്ട വനമേഖലയുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള കര്‍ഷകസംഘടനയായ കര്‍ഷകശബ്ദമാണ് ഹരജി നല്‍കിയത്.

റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും വിജ്ഞാപനം റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടുകള്‍ ഈ മേഖലയിലെ ജനങ്ങളുടെയും കര്‍ഷകരുടെയും ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്നതാണ്.

കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കണമെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News