ജനങ്ങൾ എത്രയും വേഗം വാക്സിൻ എടുക്കണം,​ ഇന്ത്യയിൽ കൊവിഡ് ആശങ്ക തുടരുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്സിന്‍ എത്രയും വേഗം എടുക്കണം

Update: 2021-05-30 19:14 GMT

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ എത്രയും വേഗം പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്സിന്‍ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തെക്കു–കിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു.

ആദ്യം ലഭ്യമായ അവസരത്തിൽ കൊവിഡ് വാക്സിൻ എടുക്കുക. അടുത്ത കുതിച്ചുചാട്ടം പ്രവചിക്കാൻ നമുക്ക് കഴിയില്ലെങ്കിലും അത് തടയാൻ കഴിയും. രണ്ടാം തരംഗം ആരോഗ്യമേഖലയ്ക്ക് വന്‍ ഭാരമേല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.