ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പിഡിപി
ജമ്മു, പൂഞ്ച്, ഉദ്ധംപൂര്‍, ദോഡ എന്നീ മണ്ഡലങ്ങളിലാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ് ഇവ രണ്ടും.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ടു സീറ്റുകളിലും കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് മെഹബൂബ മുഫ്തി. ജമ്മു, പൂഞ്ച്, ഉദ്ധംപൂര്‍, ദോഡ എന്നീ മണ്ഡലങ്ങളിലാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ് ഇവ രണ്ടും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും പിഡിപി മൂന്നാമതുമായിരുന്നു. ബിജെപിയെ പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്ന് പിന്തുണ നല്‍കുന്നതെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു. എന്നാല്‍, പിഡിപിയുടെ പിന്തുണ വാഗ്ദാനത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.