പരാഗ് ജയിന്‍ റോ മേധാവി

Update: 2025-06-28 12:59 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിന്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) അടുത്ത മേധാവിയാകും. നിലവിലുള്ള മേധാവി രവി സിന്‍ഹയുടെ സേവന കാലാവധി ജൂണ്‍ മുപ്പതിന് അവസാനിക്കും.

ഈ പശ്ചാത്തലത്തിലാണ് അടുത്ത മേധാവിയായി പരാഗിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. റോ മേധാവിയായി ജൂലൈ ഒന്നിനാണ് പരാഗ് ചുമതലയേല്‍ക്കുന്നത്. രണ്ട് വര്‍ഷമാണ് കാലാവധി. കേന്ദ്ര സര്‍വീസില്‍ നിലവില്‍ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയുടെ ഭാഗമായി പാക്കിസ്ഥാന്‍ സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍.