ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തെ ചോദ്യംചെയ്തു

നേരത്തേ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സിആര്‍പിസി 164 പ്രകാരം നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

Update: 2018-12-19 16:04 GMT
ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തെ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ചോദ്യംചെയ്തു. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇടപാടുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു ചിദംബരം മൊഴി നല്‍കിയതായാണു വിവരം. നേരത്തേ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സിആര്‍പിസി 164 പ്രകാരം നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്റെ ഓഫീസിലെത്തി ചിദംബരത്തെ കണ്ടുവെന്നും മകന്റെ ബിസിനസിന് സഹായിക്കണമെന്ന് പറഞ്ഞതായും പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും സമ്മതിച്ചെന്നാണു സിബിഐ ആരോപണം. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ ചട്ടങ്ങള്‍ മറികടന്ന് ഐഎന്‍എക്‌സ് മീഡിയ്ക്ക് വേണ്ടി 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടിങ് എന്ന സ്ഥാപനം മുഖേനയാണ് കാര്‍ത്തി ചിദംബരം പണം കൈപ്പറ്റിയതെന്നാണ് സിബിഐ ആരോപിച്ചിരുന്നത്.

കാര്‍ത്തിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോഴ വാങ്ങിയതിനുള്ള തെളിവുകള്‍ ലഭിച്ചെന്നു സിബിഐ വെളിപ്പെടുത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പി ചിദംബരത്തിന്റേയും കാര്‍ത്തിയുടേയും വീട്ടിലും ചെന്നൈയിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം 2017 മെയ് 15നാണ് ഐഎന്‍എക്‌സ് മീഡിയയ്‌ക്കെതിരേ സിബിഐ കേസെടുത്തത്.

ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ചോദ്യംചെയ്തു. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്്ടറേറ്റ് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇടപാടുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു ചിദംബരം മൊഴി നല്‍കിയതായാണു വിവരം. നേരത്തേ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സിആര്‍പിസി 164 പ്രകാരം നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

Tags: