ഐഎന്‍എക്‌സ് മീഡിയ കേസ്: സിബിഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു

Update: 2019-10-18 11:49 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, മീഡിയാ കമ്പനി ഉടമ പീറ്റര്‍ മുഖര്‍ജി എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്

ചിദംബരം തന്നെ സ്വാധീനിക്കുന്നുവെന്ന്  കേസിലെ ഒരു സാക്ഷി മൊഴി നല്‍കിയതായി സിബിഐ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐ കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

തിങ്കളാഴ്ച ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ കേസ് പരിഗണിക്കും. നിലവില്‍ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ് പി ചിദംബരനമുള്ളത്. ഒക്ടോബര്‍ 24 വരെയാണ് ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കഴിഞ്ഞ 55 ദിവസമായി ചിദംബരം സിബിഐ കസ്റ്റഡിയിലും തിഹാര്‍ ജയിലില്‍ റിമാന്റിലുമായിരുന്നു. 


Similar News