വടക്കന്‍ സിക്കിമില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
ഉയര്‍ന്ന പ്രദേശങ്ങളിലെ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ തീസ്ത നദിയുടെ ജലനിരപ്പ് ഉയര്‍ന്നതാണ് വിനോദസഞ്ചാരികള്‍ കുടുങ്ങാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
ഗുവാഹത്തി: വടക്കന്‍ സിക്കിമില്‍ ശക്തമായ മഴയെത്തുടര്‍ന്ന് കുടുങ്ങിയ 400 വിനോദസഞ്ചാരികളെ നാലുദിവസത്തിനുശേഷം രക്ഷപ്പെടുത്തി. ഉയര്‍ന്ന പ്രദേശങ്ങളിലെ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ തീസ്ത നദിയുടെ ജലനിരപ്പ് ഉയര്‍ന്നതാണ് വിനോദസഞ്ചാരികള്‍ കുടുങ്ങാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായി സ്വകാര്യ ടാക്‌സി ഉടമകളും സൈന്യവും ചേര്‍ന്ന് അവരുടെ വാഹനങ്ങള്‍ വിട്ടുനല്‍കി. സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിലേക്ക് 427 വിനോദസഞ്ചാരികളെയുമെത്തിക്കാന്‍ അധികൃതര്‍ വാഹനങ്ങള്‍ സജ്ജീകരിച്ചു. സഞ്ചാരികള്‍ക്ക് മരുന്നും പ്രാഥമിക ചികില്‍സയും വിതരണം ചെയ്തുവെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.