103 പേര്‍ക്ക് കൊവിഡ്; ബംഗളൂരുവിലെ പാര്‍പ്പിട സമുച്ഛയം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
ദക്ഷിണ ബംഗളൂരുവിലെ ബിലേഖാലിയില്‍ എസ്എന്‍എന്‍ രാജ് ലേക് വ്യൂ അപ്പാര്‍ട്ട്‌മെന്റുകളിലാണ് കൊവിഡ് വ്യാപനമുണ്ടായത്. ആഘോഷപരിപാടികള്‍ക്കുശേഷം രണ്ട് ഡസനിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പാര്‍പ്പിട സമുച്ചയത്തില്‍ കൂട്ടപരിശോധന നടത്തുകയായിരുന്നു.
ബംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ 103 താമസക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പാര്‍പ്പിട സമുച്ഛയം കണ്ടെയ്ന്‍മെന്റ് സോണായി അധികൃതര്‍ പ്രഖ്യാപിച്ചു. രണ്ട് വിവാഹവാര്‍ഷിക പരിപാടിക്കുശേഷമായിരുന്നു പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് കണ്ടെത്തിയതെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചു. ദക്ഷിണ ബംഗളൂരുവിലെ ബിലേഖാലിയില്‍ എസ്എന്‍എന്‍ രാജ് ലേക് വ്യൂ അപ്പാര്‍ട്ട്‌മെന്റുകളിലാണ് കൊവിഡ് വ്യാപനമുണ്ടായത്. ആഘോഷപരിപാടികള്‍ക്കുശേഷം രണ്ട് ഡസനിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പാര്‍പ്പിട സമുച്ചയത്തില്‍ കൂട്ടപരിശോധന നടത്തുകയായിരുന്നു.
1,190 പേരിലാണ് പരിശോധന നടത്തിയത്. ഇവരില്‍ 103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന റിപോര്‍ട്ടുകളെത്തുടര്‍ന്ന് ഫെബ്രുവരി 11ന് ഏഴ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 12ന് 17 കേസുകളും റിപോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് അധികൃതര്‍ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തുകയും 399 വീടുകളില്‍ സര്‍വേ നടത്തി കൂടുതല്‍ പേരില്‍ പരിശോധന നടത്തുകയും ചെയ്തത്. വൈറസ് പോസിറ്റീവായ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി, 6, 7 തിയ്യതികളിലാണ് അപ്പാര്‍ട്ട്‌മെന്റില്‍ ആഘോഷപരിപാടി നടന്നത്. കൊവിഡ് പോസിറ്റീവായ ഭൂരിഭാഗം പേരും 50 വയസിന് താഴെയുള്ളവരും രോഗലക്ഷണമില്ലാത്തവരുമാണെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. കൃഷ്ണപ്പ എന്‍ഡിടിവിയോട് പറഞ്ഞു. അപാര്‍ട്ട്‌മെന്റ് പൂര്‍ണമായും അമുവിമുക്തമാക്കിയതായും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ എല്ലാവരും ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ബിബിഎംപി ജോയിന്റ് കമ്മീഷണര്‍ ബോമാനഹള്ളി രാമകൃഷ്ണന്‍ പറഞ്ഞു.
