പ്രഭാത സവാരിക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കാറിൽ കൂട്ടബലാൽസംഗം ചെയ്തു

സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അവരിൽ ഒരാൾക്ക് ലൈം​ഗിക അതിക്രമത്തിനിരയായ പെൺകുട്ടിയെ അറിയാമെന്നും കുറച്ചുകാലമായി അവളെ പിന്തുടരുന്നുണ്ടാകാമെന്നും പോലിസ് വൃത്തങ്ങൾ അറിയിച്ചു

Update: 2022-01-18 17:56 GMT

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രഭാത സവാരിക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കാറിൽ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഞായറാഴ്ച പുലർച്ചെയാണ് ഈ ക്രൂരകൃത്യം നടന്നത്. പ്രഭാതസവാരിക്ക് 15 വയസ്സുള്ള പെൺകുട്ടിക്കൊപ്പം മറ്റ് രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നെങ്കിലും അവർ ഭയത്താൽ ഓടി രക്ഷപ്പെട്ടെന്നും പോലിസ് പറഞ്ഞു.

പ്രഭാത സവാരിക്ക് ഇറങ്ങിയ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ അമിതവേഗതയിൽ ഒരു കാർ പിന്തുടരാൻ തുടങ്ങി, അവരിൽ ഒരാളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പിന്നീട് ഒരു വഴിയാത്രക്കാരൻ പെൺകുട്ടിയെ കാണുകയും പോലിസിൽ അറിയിക്കുകയുമായിരുന്നു.

സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അവരിൽ ഒരാൾക്ക് ലൈം​ഗിക അതിക്രമത്തിനിരയായ പെൺകുട്ടിയെ അറിയാമെന്നും കുറച്ചുകാലമായി അവളെ പിന്തുടരുന്നുണ്ടാകാമെന്നും പോലിസ് വൃത്തങ്ങൾ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Similar News