ഡല്‍ഹി രാംലീലയിലെ ബിജെപി റാലിയില്‍ മോദിക്കെതിരേ ഒറ്റയാള്‍ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചുകൊണ്ടിരിക്കവെയാണു കാണികള്‍ക്കിടയില്‍നിന്ന് ഒരാള്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത്. ഇയാളെ പോലിസ് ബലപ്രയോഗത്തിലൂടെ മാറ്റി.

Update: 2019-12-22 13:51 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ പ്രതിഷേധം. ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിച്ച് രാംലീലയില്‍ നടത്തിയ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലിയിലാണു മോദിക്കെതിരേ ഒറ്റയാള്‍ പ്രതിഷേധമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചുകൊണ്ടിരിക്കവെയാണു കാണികള്‍ക്കിടയില്‍നിന്ന് ഒരാള്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത്. ഇയാളെ പോലിസ് ബലപ്രയോഗത്തിലൂടെ മാറ്റി. പൗരത്വനിയമം രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടിയാണെന്നു പറഞ്ഞപ്പോഴാണ് ഒരാള്‍ പ്രതിഷേധവുമായി എഴുന്നേറ്റതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

പൗരത്വനിയമത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ അതീവസുരക്ഷയിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് പ്രവര്‍ത്തകരെ മൈതാനിയിലേക്ക് കടത്തിവിട്ടത്. നൂറുകണക്കിന് പ്രവര്‍ത്തകരെയും ബിജെപി നേതാക്കളെയും സാക്ഷിനിര്‍ത്തിയാണ് മോദിക്കെതിരേ യുവാവ് പരസ്യമായ പ്രതിഷേധം പ്രകടിപ്പിച്ചത്. പ്രതിഷേധിച്ച ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇയാളെ ജനക്കൂട്ടത്തിനിടയില്‍നിന്നു പുറത്താക്കിയെന്നു മാത്രമാണു പോലിസ് നല്‍കുന്ന വിശദീകരണം. 

Tags:    

Similar News