ഒരു ക്വിന്റല്‍ കഞ്ചാവുമായി പിടിയില്‍

Update: 2019-06-20 10:32 GMT

ഹൈദരാബാദ്: ഒരു ക്വിന്റല്‍ കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍. ആന്ദ്രപ്രദേശിലെ ടുണിയില്‍ നിന്നും തെലങ്കാനയിലെ ഹൈദരാബാദിലേക്കു കടത്തുന്നതിനിടെയാണ് രാജേന്ദര്‍ എന്ന യുവാവിനെ നൂറു കിലോ കഞ്ചാവുമായി പിടികൂടിയതെന്നു മിയാപൂര്‍ മേഖലാ എസിപി എസ് രവികുമാര്‍ പറഞ്ഞു.

ചെന്നയ്യ എന്നയാളില്‍ നിന്നും വാങ്ങിയ കഞ്ചാവ് പ്രദീപ് എന്നയാള്‍ക്കു വില്‍ക്കാനായി കൊണ്ടുപോകവെയാണ് രാജേന്ദര്‍ പിടിയിലായത്. പ്രദീപിനെയും ചെന്നയ്യയെയും ഉടന്‍ പിടികൂടുമെന്നും എസിപി വ്യക്തമാക്കി. 

Tags:    

Similar News