വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യയുടെ 52 വിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വനിതകള്‍ മാത്രം
വനിതാദിനത്തില്‍ 8 ലോകരാഷ്ട്രങ്ങളിലേയ്ക്കടക്കം 52 സര്‍വീസുകളിലെ മുഴുവന്‍ വിമാനങ്ങളിലും വനിതകളെയാണ് എയര്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. 44 ആഭ്യന്തര സര്‍വീസും 8 അന്താരാഷ്ട്രസര്‍വീസുമാണ് എയര്‍ ഇന്ത്യ ഇന്ന് നടത്തുന്നത്.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ 52 വിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വനിതകള്‍ മാത്രമാണെന്ന് എയര്‍ ഇന്ത്യ. വനിതാദിനത്തില്‍ 8 ലോകരാഷ്ട്രങ്ങളിലേയ്ക്കടക്കം 52 സര്‍വീസുകളിലെ മുഴുവന്‍ വിമാനങ്ങളിലും വനിതകളെയാണ് എയര്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. 44 ആഭ്യന്തര സര്‍വീസും 8 അന്താരാഷ്ട്രസര്‍വീസുമാണ് എയര്‍ ഇന്ത്യ ഇന്ന് നടത്തുന്നത്. എല്ലാ വിമാനങ്ങളിലും പൈലറ്റുമാരും ക്യാബിന്‍ ക്രൂ അടക്കം ഇന്ന് വനിതകള്‍ മാത്രമാണുള്ളതെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു.
#FlyAI : Air India is operating 8 international and 44 domestic momentous flights with all women crew to mark #IWD2020. We're proud of our women colleagues who play a key role to propel us ahead. #InternationalWomensDay2020 pic.twitter.com/HAfCqsf8xm
— Air India (@airindiain) March 7, 2020
ഇന്നത്തെ സര്‍വീസിലെ അന്താരാഷ്ട്ര വിമാനപാതയില്‍ പറന്നുയരുന്ന സുപ്രധാന വിമാനം ഒറ്റയാത്രയില്‍ ഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോ വരെയുള്ളതാണ്. ഇത്രയധികം വനിതകളെ സുപ്രധാന ചുമതലകളില്‍ നിയോഗിച്ചിട്ടുള്ള ഏക വിമാന കമ്പനി തങ്ങളുടേതാണെന്നും എയര്‍ ഇന്ത്യ അവകാശപ്പെടുന്നു. ഞങ്ങളെ മുന്നോട്ടുനയിക്കുന്നതില്‍ വനിതാ സഹപ്രവര്‍ത്തകരില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യ വനിതാദിനത്തില്‍ 12 അന്താരാഷ്ട്രവിമാനങ്ങളും 40ലധികം ആഭ്യന്തരവിമാനങ്ങളും വനിതാ ജീവനക്കാരുമായി പറന്നിരുന്നു.
