കൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടു; എതിര്‍ത്ത കഫേ ജീവനക്കാരനെ മര്‍ദ്ദിച്ച് യുവാക്കള്‍ (വീഡിയോ)

Update: 2025-07-03 07:09 GMT

ബംഗളൂരു: ബംഗളൂരുവില്‍ കഫേ ജീവനക്കാരനെ മര്‍ദ്ദിച്ച് ഒരു കൂട്ടം യുവാക്കള്‍. കൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടാണ് മര്‍ദ്ദിച്ചത്. ശേഷാദ്രിപുരം നമ്മ ഫില്‍റ്റര്‍ കോഫി ഷോപ്പിലാണ് സംഭവം. വൈകിട്ട് കോഫി കുടിക്കാനെത്തിയവര്‍ വീട്ടും കപ്പുകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റെസ്റ്ററന്റ് നയം അനുസരിച്ച് ജീവനക്കാരന്‍ കപ്പ് നല്‍കാന്‍ വിസമ്മതിക്കുകയും മറ്റൊരു കോഫി വാങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനക്കാരനെ മര്‍ദ്ദിച്ചത്. 

ജീവനക്കാരനായ യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് മാറി മാറി മര്‍ദ്ദിക്കുന്നുണ്ട്. ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘം നിര്‍ത്താതെ മര്‍ദ്ദിക്കുകയായിരുന്നു. റസ്റ്റോറന്റിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ മുഴുവന്‍ പതിഞ്ഞിട്ടുണ്ട്.