ബിജെപി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണ വിലക്ക്; ഇതാണോ അമിത്ഷായുടെ തീവ്രവാദമുക്ത കശ്മീർ: ഒമര്‍ അബ്ദുല്ല
ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് ജമ്മുകശ്മീര്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്.
ശ്രീനഗര്‍: ബിജെപി ഇതര സ്ഥാനാര്‍ത്ഥികളെ പ്രചാരണം നടത്താന്‍ അനിവദിക്കുന്നില്ലെന്ന ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല. ജില്ലാ വികസന കൗണ്‍സിലിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ അധികൃതര്‍ ബിജെപിയുടെ വഴിയിലാണെന്നും ഒമര്‍ അബ്ദുല്ല ആരോപിച്ചു.
സ്ഥാനാര്‍ത്ഥികളെ പ്രചാരണം നടത്തുന്നതില്‍ നിന്നും തടഞ്ഞുകൊണ്ട് ജമ്മു കശ്മീരില്‍ ഏത് തരത്തിലുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇതാണോ കേന്ദ്ര ആഭ്യന്ത്രമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ച സുരക്ഷിതത്വവും തീവ്രവാദ വിമുക്തമായ ജമ്മു കശ്മീര്‍ എന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.
ബിജെപി ഇതര സ്ഥാനാര്‍ത്ഥികളെ തടയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് ജമ്മുകശ്മീര്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. സുരക്ഷാ കാരണം പറഞ്ഞുകൊണ്ട് ബിജെപി ഇതര സ്ഥാനാര്‍ത്ഥികളെ തടുകയാണ്. സുരക്ഷാ സാഹചര്യം അനുകൂലമല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം എന്താണെന്നും ഒമര്‍ അബ്ദുല്ല ചോദിക്കുന്നു.