പുണെ - മുംബൈ എക്‌സ്പ്രസ് വേയില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു; നാല് പേര്‍ വെന്തുമരിച്ചു

Update: 2023-06-13 12:14 GMT

മുംബൈ: മഹാരാഷ്ട്രയില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു. പുണെ - മുംബൈ എക്‌സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഒരു പാലത്തിന് മുകളില്‍ വെച്ച് എണ്ണ ടാങ്കര്‍ അപകടത്തില്‍ പെടുകയായിരുന്നു. ടാങ്കറില്‍ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ നാല് പേര്‍ വെന്തുമരിച്ചെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.





Tags: