ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കുറ്റവാളിയെ വെടിവച്ച് കൊന്നു; ഏറ്റുമുട്ടലെന്ന് പോലിസ്

Update: 2021-03-28 05:11 GMT

ന്യൂഡല്‍ഹി: ആശുപത്രിയില്‍ നിന്നു രണ്ടുദിവസം മുമ്പ് രക്ഷപ്പെട്ട കുപ്രസിദ്ധമായ ഗോഗാ സംഘാംഗത്തെ പോലിസ് വെടിവച്ച് കൊന്നു. ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. മാര്‍ച്ച് 25ന് ജിടിബി ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട കുല്‍ദീപ് ഫാസയാണ് ഇന്നു രാവിലെ കൊല്ലപ്പെട്ടത്. റോഹിണി സെക്ടര്‍ 14 ലെ ഒരു ഫ്‌ളാറ്റില്‍ സ്‌പെഷ്യല്‍ സെല്‍ സംഘവുമായുള്ള വെടിവയ്പില്‍ പരിക്കേറ്റ ഇയാളെ അംബേദ്കര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടെന്ന് പോലിസ് പറഞ്ഞു.

    നേരത്തേ ചികില്‍സയ്ക്കായി ജിടിബി ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് കുല്‍ദീപ് ഫാസ അദ്ദേഹത്തിന്റെ സംഘാംഗങ്ങളുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോലിസ് സംഘവും ഫാസയെ രക്ഷപ്പെടുത്തിയ സംഘവും തമ്മില്‍ വെടിവയ്പ് ഉണ്ടായി.

    അക്രമിസംഘം ആദ്യം പോലിസ് സംഘത്തിന് നേരെ മുളകുപൊടി എറിഞ്ഞ ശേഷം വെടിയുതിര്‍ത്തെന്നാണ് പോലിസ് പറയുന്നത്. തുടര്‍ന്ന് തിരിച്ചും വെടിവച്ചപ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കുല്‍ദീപ് ഫാസ ഒളിവില്‍ കഴിയുകയായിരുന്ന വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയിലെ ഒരു ഫഌറ്റ് പോലിസ് വളയുകയും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പോലിസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പോലിസ് തിരിച്ച് വെടിവച്ചപ്പോഴാണ് പ്രതി കൊല്ലപ്പെട്ടതെന്നും പോലിസ് പറയുന്നു. വെടിവയ്പിന് ശേഷം ഫാസയെ ഒളിപ്പിക്കാന്‍ സഹായിച്ച മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. കൊള്ള, മോചനദ്രവ്യം ആവശ്യപ്പെടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് സംഘം. കഴിഞ്ഞ മാര്‍ച്ചില്‍ ഗുല്‍ഗാവില്‍ നിന്ന് കുല്‍ദീപ് ഫാസയെ ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തിരുന്നു.

Notorious Criminal Who Fled After Delhi Hospital Firing Killed In Encounter

Tags:    

Similar News