പാര്‍ട്ടി വിടുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ രാഹുല്‍ഗാന്ധി കമല്‍നാഥുമായി സംസാരിച്ചതായാണ് പുറത്ത് വരുന്ന വിവരം. മകനും ചിന്ദ്വാര എംപിയുമായ നകുല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി തുടരുകയാണ്. നിലവില്‍ രണ്ട് പേരും മധ്യപ്രദേശില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കമല്‍നാഥും നകുല്‍നാഥുമായി അടുപ്പം പുലര്‍ത്തുന്ന മൂന്ന് എംഎല്‍എമാരും ഡല്‍ഹിയില്‍ തുടരുന്നുണ്ട്. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ കമല്‍നാഥിനെ മാറ്റി പിസിസി അധ്യക്ഷ സ്ഥാനം ജിത്തു പട്‌വാരിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. രാജ്യസഭ സീറ്റും കമല്‍നാഥിന്റെ താല്‍പ്പര്യത്തിന് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകാന്‍ കമല്‍നാഥ് താല്‍പ്പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.