രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ല: വിജയ്‌ക്കെതിരേ തുറന്നടിച്ച് രഞ്ജന നാച്ചിയാര്‍
ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ തുറന്നടിച്ച് നടിയും ടിവികെ മുന്‍ നേതാവുമായ രഞ്ജിന നാച്ചിയാര്‍. വിജയ്ക്ക് നേതൃഗുണം ഇല്ലെന്നും രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ലെന്നും രഞ്ജന പറഞ്ഞു. ടിവികെ വിടാന്‍ കാരണം വിജയ്‌യുടെ നിസ്സംഗതയാണെന്നും വിജയ്ക്ക് നേതൃഗുണം ഇല്ലെന്നും രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തിയ രഞ്ജന വിജയ് എഴുന്നേല്‍ക്കുന്നത് 11 മണിക്കാണെന്നും കൂട്ടിച്ചേര്‍ത്തു. 7 മണിക്കൂര്‍ പോലും പാര്‍ട്ടികാര്യങ്ങളില്‍ ശ്രദ്ധിക്കില്ല. ടിവികെ ഓഫിസില്‍ വരുന്നത് അത്യപൂര്‍വമായിട്ടാണ്. നേതാക്കള്‍ക്ക് വിജയ്‌യെ കാണാന്‍ പറ്റില്ലെന്നും രഞ്ജന നാച്ചിയാര്‍ വ്യക്തമാക്കി. ടോക്‌സിക് ആയ ആളുകളാണ് വിജയ്ക്ക് ചുറ്റമുള്ളത്. ആളുകളെ മനസിലായിട്ടും വിജയ് അവരെ മാറ്റുന്നില്ലെന്നും രഞ്ജന കുറ്റപ്പെടുത്തി. യുവ ആരാധകരെ ഓര്‍ത്ത് തനിക്ക് ആശങ്കയുണ്ട്. യുവാക്കള്‍ വിജയ്‌യെ അന്ധമായി വിശ്വസിക്കുന്നുണ്ടെന്നും അവര്‍ നിരാശരാകുമെന്ന് താന്‍ ഭയപ്പെടുന്നു എന്നും രഞജന ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.