'ജമ്മു കശ്മീരിലെ മുസ്‌ലിങ്ങളെല്ലാം തീവ്രവാദികളല്ല': ഒമര്‍ അബ്ദുല്ല

Update: 2025-11-13 17:40 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുസ്‌ലി  ങ്ങളെല്ലാം തീവ്രവാദികളെല്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കശ്മീരിലുള്ള ജനങ്ങള്‍ തീവ്രവാദികളോ തീവ്രവാദ ബന്ധമുള്ളവരോ അല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ചുരുക്കം ചിലരാണ് സാഹോദര്യവും സമാധാനവും നശിപ്പിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ ഒരൊറ്റ ചിന്താഗതിയിലൂടെ നോക്കികാണുകയും എല്ലാവരെയും തീവ്രവാദികളെന്നു കരുതുകയും ചെയ്താല്‍ ജനങ്ങളെ ശരിയായ പാതയില്‍ നിര്‍ത്താന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി ഡോക്ടര്‍ അറസ്റ്റിലായതിനു പിന്നാലെയായിരുന്നു ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ തക്കതായ നടപടി സ്വീകരിക്കണമെന്നും നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതത്തിനും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.