'തിരഞ്ഞെടുപ്പില്‍ ഇടപെടാനാകില്ല'; വോട്ടിങ് ശതമാനം ഉടന്‍ പുറത്ത് വിടണമെന്ന ഹരജിയില്‍ ഇടപെടാതെ സുപ്രിംകോടതി

Update: 2024-05-24 10:28 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ വിവരം ഉടന്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇടപെടാതെ സുപ്രിംകോടതി. ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ തല്‍ക്കാലം ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്ത് പുരോഗമിക്കുന്നതിനാല്‍ വിഷയം വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു. ഹരജി നിലവില്‍ തിടുക്കപ്പെട്ട് പരിഗണിക്കുന്നത് തിരഞ്ഞെടുപ്പില്‍ കൈകടത്തുന്നതിന് സമാനമാകുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് ദീപാങ്കര്‍ ദത്തയുടെയും സതീഷ് ചന്ദ്രശര്‍മ്മയുടെയും അവധിക്കാല ബെഞ്ചിന്റേതാണ് നിരീക്ഷണം.



Similar News