'പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ആണെന്നതിന് തെളിവില്ല': മണിശങ്കര്‍ അയ്യര്‍

Update: 2025-08-02 17:44 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ആണെന്നതിനു യാതൊരു തെളിവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യയില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം സന്ദര്‍ശിച്ച 33 രാജ്യങ്ങളില്‍ ഒരു രാജ്യം പോലും സംഭവത്തില്‍ പാകിസ്താനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

''ഐക്യരാഷ്ട്ര സംഘടനയോ യുഎസോ പാകിസ്താനാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് പറഞ്ഞിട്ടില്ല. ഇതിനു പിന്നില്‍ പാകിസ്താനാണെന്ന് നമ്മള്‍ മാത്രമാണ് പറയുന്നത്. ഇസ്രായേലൊഴികെ, ആരും അത് വിശ്വസിക്കാന്‍ തയ്യാറല്ല. ഏത് പാകിസ്താന്‍ ഏജന്‍സിയാണ് ഈ കൃത്യം നടത്തിയതെന്ന് ആളുകളെ ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല'' മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

'പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ആണെന്നതിന് തെളിവില്ല': മണിശങ്കര്‍ അയ്യര്‍വിവാദത്തിനു തിരികൊളുത്തിയ മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. കോണ്‍ഗ്രസും അതിലെ നേതാക്കളും പാകിസ്താന് വേണ്ടി ആര്‍പ്പുവിളിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. ഇന്ത്യാ വിരുദ്ധവും പാകിസ്താന്‍ അനുകൂലവുമായ പ്രചാരണങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: