48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണം പാടില്ല': കെസിആറിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2024-05-01 14:17 GMT

ഹൈദരാബാദ്: കോണ്‍ഗ്രസിന് എതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ (കെസിആര്‍) 48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍നിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബുധന്‍ രാത്രി 8 മുതലാണ് വിലക്കുള്ളത്.

കോണ്‍ഗ്രസ് നേതാവ് ജി.നിരഞ്ജന്‍ നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. റാവുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച നോട്ടിസ് നല്‍കി. നടപടിക്ക് കാരണമായ പ്രസംഗത്തിനെതിരെ കെസിആറിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കമ്മീഷന്‍ അറിയിച്ചു.

ഏപ്രില്‍ ആറിനാണ് കെസിആറിന് എതിരെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി.നിരഞ്ജന്‍ പരാതി നല്‍കിയത്. സിര്‍സില്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കെസിആര്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു പരാതി.



Tags:    

Similar News