തമിഴ്‌നാട്ടില്‍ ടിവികെയുമായി സഖ്യത്തിനില്ല; നിലപാട് വ്യക്തമാക്കി എഐസിസി

Update: 2026-01-18 14:19 GMT

ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകവുമായി തമിഴ്‌നാട്ടില്‍ സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് എഐസിസി നിലപാട് വ്യക്തമാക്കിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ നാലു മണിക്കൂറാണ് ചര്‍ച്ച നടത്തിയത്.

ഡിഎംകെയുമായി സഖ്യം തുടരുമെന്നാണ് വിവരം. പരസ്യ പ്രസ്താവനകള്‍ എഐസിസി തമിഴ്‌നാട്ടില്‍ വിലക്കിയിട്ടുണ്ട്. ഡിഎംകെയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തില്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നാണ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.