ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു
കരള്‍ രോഗത്തെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മോഹന്‍ലാലിന്റെ മലയാള ചിത്രം ദൃശ്യം അതേ പേരില്‍ അജയ് ദേവ്ഗണ്‍, താബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിന്ദിയില്‍ സംവിധാനം ചെയ്തത് നിഷികാന്തായിരുന്നു.
ഇര്‍ഫാന്‍ ഖാന്‍ നായകനായ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്‌സ്, മുംബൈ മേരി ജാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മറാഠി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി കരള്‍രോഗബാധിതനായി ചികില്‍സയിലായിരുന്നു. ജൂലൈ 31നാണ് അദ്ദേഹത്തെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. ശ്വാസകോശസംബന്ധമായ തകരാറുകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.