നിര്‍ഭയ കേസ്: ദയാഹരജി തള്ളിയതിനെതിരായ മുകേഷ് സിങ്ങിന്റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Update: 2020-01-28 02:15 GMT

ന്യൂഡല്‍ഹി: ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യംചെയ്ത് നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് 12.30നാണ് കേസ് പരിഗണിക്കുക. ഫെബ്രുവരി 1 നാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ഡല്‍ഹി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ദയാഹരജിയില്‍ വിശദമായ പരിശോധനയില്ലാതെയാണ് രാഷ്ട്രപതി തീരുമാനമെടുത്തതെന്നാണ് സുപ്രിംകോടതിയിലെ ഹരജിയില്‍ മുകേഷ് സിങ് ചൂണ്ടിക്കാട്ടുന്നത്. വധശിക്ഷ പുനപ്പരിശോധിക്കണമെന്ന മുകേഷ് സിങ്ങിന്റെ ആവശ്യം നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ഇതെത്തുടര്‍ന്നാണ് ഇയാള്‍ ദയാഹരജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന മറ്റൊരു പ്രതി അക്ഷയ് താക്കൂറിന്റെ ഹരജിയും സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.  

Tags:    

Similar News