വിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ ഒമ്പതു പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവയില്‍ സിമന്റ് നിറച്ച ട്രെയിലര്‍ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞ് 9 മരണം. 2 പേര്‍ ഗുരുതര പരുക്കുകളോടെ ചികില്‍സയില്‍. മരിച്ചവരില്‍ 9 പേരും ഒരേ കുടുംബത്തില്‍ പെട്ടവരാണ്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം.
മേഘ്നഗര്‍ തഹസിലിന് അടിയിലുള്ള സഞ്ജലി റെയില്‍വേ ക്രോസിംഗിന് സമീപത്തെ താല്‍ക്കാലിക റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു വാന്‍. നിര്‍മാണത്തിലിരിക്കുന്ന റെയില്‍ ഓവര്‍-ബ്രിഡ്ജ് (ആര്‍ഒബി) കടക്കുമ്പോള്‍ ട്രക്ക് നിയന്ത്രണം തെറ്റി വാനിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്ന് ജാബുവ പോലിസ് സൂപ്രണ്ട് വ്യക്തമാക്കി.